Latest NewsUAENewsInternationalGulf

താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ: വിശദാംശങ്ങൾ ഇങ്ങനെ

അബുദാബി: താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ. ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് നടപടി. അപേക്ഷകന്റെ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകുക, മെഡിക്കൽ ടെസ്റ്റ് പാസാകുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കുക തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.

Read Also: തന്റെ പ്രസംഗമെന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ, സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് സുരേഷ് ഗോപി

ഒരു വർഷം വരെ കാലാവധിയുള്ള വിസ പുതുക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. വിസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് വഴി ചെയ്യാം. വിസ, എമിറേറ്റ്‌സ് ഐഡി വിവരങ്ങൾ ബന്ധിപ്പിച്ചതോടെ രണ്ടിനും കൂടി ഒരു അപേക്ഷ ഓൺലൈനിൽ നൽകിയാൽ മതിയാകും. പിന്നീട് ആവശ്യമുള്ളവർക്ക് നിശ്ചിത കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാള നടപടി പൂർത്തിയാക്കാം.

ആദ്യമായാണ് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നതെങ്കിൽ ഐസിപി വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യൂസർ ഐഡിയും പാസ്‌വേർഡും നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. വിസാ വിവരങ്ങൾ അടങ്ങുന്ന പുതിയ എമിറേറ്റ്‌സ് ഐഡി തപാലിൽ ലഭിക്കും.

Read Also: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തർക്കം, യു​വാ​വി​നെ മർദ്ദിച്ച് വഴിയിൽ തള്ളി : മൂന്നംഗസംഘം അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button