
ആലപ്പുഴ: വിരോധികള്‍ ആരോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രസംഗത്തില്‍ കൈ വെട്ടും തലവെട്ടും എന്നൊക്കെയായിരുന്നു സുരേഷ്ഗോപി പറയേണ്ടിയിരുന്നത്, എങ്കില്‍ പിന്തുണ കടലു കടന്നും വന്നേനെയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാക്കിയവര്‍ക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നത്.
Read Also: ‘സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തിയ യുവാവ് കരിപ്പൂരിൽ പിടിയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സമൂഹ മാധ്യമങ്ങളില്‍ വൈറലായ സുരേഷ് ഗോപിയുടെ പ്രസംഗം ഇപ്പോഴാണ് കേട്ടത്. സത്യത്തില്‍ അവിശ്വാസികളുടെ (അന്യമത വിശ്വാസി എന്ന് വായിക്കാന്‍ അപേക്ഷ) കൈ വെട്ടും തലവെട്ടും എന്നൊക്കെയായിരുന്നു സുരേഷ്‌ഗോപി പ്രസംഗിക്കേണ്ടിയിരുന്നത്. എങ്കില്‍ പിന്തുണ കടലു കടന്നും വന്നേനേ. ഒപ്പം 72 ഹൂറികളും മദ്യപ്പൊയയും. എല്ലാത്തിലുമുപരി ലിബറല്‍- ‘ഒറ്റക്കണ്ണന്‍ മതേതരവാദി’കളുടെ ഗുഡ് ബുക്കില്‍ ഇടവും കിട്ടുമായിരുന്നു. സ്വന്തം സംസ്‌കാരത്തെ തകര്‍ക്കാന്‍ വരുന്നവര്‍ നശിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് കൊടും ഭീകരതയാണ്. കേരളത്തില്‍ മതേതരവാദിയാകണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അന്യമതസ്ഥന്റെ കൈയെങ്കിലും വെട്ടണം. അല്ലായെങ്കില്‍ അവിശ്വാസികളുടെ ആഘോഷ പരിപാടിയ്ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുക, അവരുടെ ആഹാര പദാര്‍ത്ഥങ്ങളില്‍ വിഷം കലര്‍ത്തുക എന്നീ കലാപരിപാടികള്‍ക്കെങ്കിലും ആഹ്വാനം ചെയ്യണം. അതോടെ പൂര്‍വ്വ ജന്മപാപങ്ങള്‍ വരെ ഇല്ലാതായി സദ്ഗുണ സമ്പന്നനായി പ്രഖ്യാപിക്കപ്പെടും. അല്ലെങ്കില്‍ തന്നെ പ്രാര്‍ത്ഥിക്കുന്നവരോടൊക്കെ നമുക്ക് പണ്ടേ പുച്ഛമാണ്. പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ ഹീറോസ്’.
‘ലാദനിക്ക, സവാഹരിക്ക, മദനിക്ക, സുഡാപ്പിക്കമാര്‍ ഇവരൊക്കെയാണ് നമ്മുടെ ഹീറോസ്. അല്പം കൂടി താഴേക്ക് വന്നാല്‍ അസ്ത്രം ഗഫൂര്‍ക്കാ. ഇതിനിടയിലേക്ക് പ്രാര്‍ത്ഥന എന്നൊക്കെ പറഞ്ഞ് വരുന്നത് അതിഭീകരവാദമാണ്. പ്രാര്‍ത്ഥന കൊണ്ടു പൊലും മതതീവ്രവാദികളെ ചെറുക്കാന്‍ സാധിക്കാത്ത അടിമകളെ സൃഷ്ടിക്കുന്ന പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പിലാക്കി വരികയാണ്. അപ്പോഴാണ് പ്രതിരോധം, പ്രാര്‍ത്ഥന എന്നൊക്കെയുള്ള പഴഞ്ചന്‍ ഏര്‍പ്പാട്. നാല് വോട്ടിന് വേണ്ടി മതഭീകരവാദികളുടെ മുന്നില്‍ മുട്ടിലിഴയുന്നവര്‍ക്ക് ഇതൊന്നും ദഹിക്കില്ല. വാക്കു കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. മലരും കുന്തിരക്കവും വാങ്ങി കാത്തിരിക്കുന്നവരെ വെറുതെ ബുദ്ധിമുട്ടിക്കരുതേ എന്നൊരഭ്യര്‍ത്ഥനയേ സുരേഷ്‌ഗോപിയോടുള്ളൂ’.
Post Your Comments