
മലപ്പുറം: സ്വർണ്ണം കടത്താൻ പുതിയ വഴി. സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയന്‍ പോലീസിന്റെ പിടിയിലായത്. ദുബായില്‍ നിന്നും മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്.1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച്‌പിടിപ്പിച്ച നിലയിലായിരുന്നു.
read also: അഞ്ചാംക്ളാസുകാരിയെ ക്ളാസ്‌മുറിയില്‍ വച്ച് പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ്
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്. സ്വര്‍ണ്ണ മിശ്രിതം പാന്‍റ്സിലും ബനിയനിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമുള്ള ഭാരം 2.205 കിലോ ഗ്രാമാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സഫുവാനെ പോലീസ് പിടികൂടിയത്.
Post Your Comments