ശ്രീകണ്ഠപുരം: മാഹി മദ്യവിൽപന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. ചെങ്ങളായി കുണ്ടംകൈയിലെ എം.പി. ഫാറൂഖ് (48), ചെങ്ങളായി ടൗണിലെ ഓട്ടോ ഡ്രൈവറായ അരിമ്പ്രയിലെ അബൂബക്കർ (53) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചെങ്ങളായി, പരിപ്പായി ഭാഗങ്ങളിൽ ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫീസർ കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പുതുച്ചേരിയിൽ മാത്രം വിൽപന നടത്തുന്ന മദ്യം കൊണ്ടുവന്ന് വാഹനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. മദ്യം കടത്തിയ അബൂബക്കറിന്റെ ഓട്ടോറിക്ഷയും ഫാറൂഖ് ഓടിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യവും പിടിച്ചെടുത്തു.
നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അബൂബക്കർ പൊലീസിന്റെ പിടിയിലായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment