Latest NewsIndiaNews

ഭർത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി

ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവതി. കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ ഭർത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. മാസങ്ങളോളമാണ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് പലതവണകളായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മേഘാലയയിലേക്ക് കൊണ്ടുപോയി തള്ളുകയായിരുന്നു.

അമ്മയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങൾ ഞായറാഴ്ച മേഘാലയയിൽ നിന്ന് കണ്ടെടുത്തതോടെയാണ് കേസിന്റെ ചുരുൾ അഴിഞ്ഞത്‌. ഏഴു മാസം മുമ്പാണ് കൊലപാതകം നടന്നത്. യുവതിയെയും കാമുകനെയും ഇവരുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കഴയില്ലെന്നും ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബാരാഹ് പിടിഐയോട് പറഞ്ഞു.

സെപ്റ്റംബറിൽ ഭർത്താവിനെയും അമ്മായിയമ്മയെയും കാണാനില്ലെന്ന് ഭാര്യ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. അമരേന്ദ്ര ദേ, ശങ്കരി ദേ എന്നിവരാണ് കൊല്ലപ്പെട്ടത്. അമരേന്ദ്രയുടെ ബന്ധു, ഇയാളുടെ ഭാര്യയെ തനിക്ക് സംശയമുണ്ടെന്ന് ആരോപിച്ച് പോലീസിൽ മറ്റൊരു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ വിശദമായി നിരീക്ഷിക്കുകയും, ഈർജ്ജിതമായി കേസ് അന്വേഷിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

ഗുവാഹത്തിയിലെ ചന്ദ്മാരി, നരേംഗി പ്രദേശങ്ങളിലെ രണ്ട് വ്യത്യസ്ത വീടുകളിലാണ് ഇരട്ട കൊലപാതകങ്ങൾ നടന്നത്. അമരേന്ദ്രയുടെ ഭാര്യയും കാമുകനും തന്റെ യുവതിയുടെ സുഹൃത്തെന്ന് സംശയിക്കുന്ന മറ്റൊരാളും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം, അവർ മൃതദേഹങ്ങൾ ചെറിയ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പലപ്പ്പഴായി പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ് ബാഗുകൾ മേഘാലയയിലേക്ക് കൊണ്ടുപോയി, അവിടെ അവർ കുന്നുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button