എസ്എഫ്ഐക്കാരിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഹെൽമെറ്റ് വെച്ച് മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പാർട്ടി പുറത്താക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി അമ്പാടി ഉണ്ണിയെയാണ് പാർട്ടി പുറത്താക്കിയത്. എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റ് ചിന്നുവിനെയാണ് ഉണ്ണി ആക്രമിച്ചത്. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്എഫ്ഐയുടെ മുൻ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് ഡിവൈഎഫ്ഐ നടപടിയെടുത്തത്. ഇദ്ദേഹത്തിന് എതിരായ തുടർനടപടികൾ നാളെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിലാകും തീരുമാനിക്കുക.
തന്റെ വിവാഹം മുടക്കിയത് ചിന്നുവാണെന്നും ഇതിന്റെ പക പോക്കിയതാണ് അമ്പാടിയെന്നുമാണ് റിപ്പോർട്ട്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചിന്നുവിനെ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയത്. ശേഷം മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് നിലവിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ് ചിന്നുവിന് അപസ്മാരം വന്നപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന വിഷ്ണു പറയുന്നു.
അമ്പാടി ഉണ്ണിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് ചിന്നു അമ്പാടിയുടെ ‘ഭാവി വധു’ ആകേണ്ടിയിരുന്ന പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്നായിരുന്നു സംഭവം. അവിടെ നിന്ന് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. അമ്പാടി ഉണ്ണിക്കൊപ്പം എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിക്കാന്‍ ഏതാനും സിപിഎം അനുഭാവികളും ഉണ്ടായിരുന്നു. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെണ്‍കുട്ടികളും സിപിഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യവും അമ്പാടിക്ക് ചിന്നുവിനോട് ഉണ്ടായിരുന്നു.
Post Your Comments