Latest NewsNewsIndiaInternational

തുർക്കി ഭൂചലനം: രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന

ന്യൂഡൽഹി: തുർക്കി- സിറിയ ഭൂചലനത്തെ തുടർന്നുള്ള രക്ഷാദൗത്യം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ദേശീയ ദുരന്ത നിവാരണ സേന. തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങിയത്.

Read Also: ‘അഭിമാനവും സന്തോഷവും’: അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ – രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവ്

ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായെത്തിയത്. 35 മേഖലകളിൽ ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

47 അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും കഴിഞ്ഞ ദിവസം തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. ഉൾനാടുകളിലെ രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സേനാംഗങ്ങൾക്ക് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.

Read Also: സഹകരണ പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ: വി എൻ വാസവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button