നീണ്ടൂർ: ഗൃഹനാഥൻ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. പള്ളിയിൽ പ്രാർഥനയ്ക്കുശേഷം മടങ്ങിയ നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ. ഏബ്രഹാം (അവറാച്ചൻ – 69) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് അതിരമ്പുഴയിൽ ആണ് അപകടം നടന്നത്. അതിരമ്പുഴ പള്ളിയിലെത്തി പ്രാർത്ഥിച്ചശേഷം പ്രൈവറ്റ് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ പള്ളിയിലേക്കു പ്രവേശിക്കുന്ന കവാടത്തിനു സമീപംവച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.
Read Also : കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല
സംസ്കാരം ഇന്ന് 3.30-ന് നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഭാര്യ ഫിലോമിന നീണ്ടൂർ പറമലയിൽ കുടുംബാംഗം. മക്കൾ: സുഗന്ധി, സുബി, സുനിമോൾ, മരുമക്കൾ: സിജോ (കൈപ്പുഴ), തോമസ് (നീണ്ടൂർ), ജിനേഷ് (പുൽപ്പള്ളി).
Post Your Comments