ThiruvananthapuramKeralaNattuvarthaLatest NewsNews

സ്ഥി​ര​മാ​യി ഹെ​ൽ​മ​റ്റ് ധ​രി​ച്ച് യാ​ത്ര ചെയ്തിട്ടും യു​വാ​വി​ന് പി​ഴ ഒ​ടു​ക്കാ​ൻ നോ​ട്ടീ​സ്

ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി മ​രു​വ​ത്ര പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ് ക​ല്ല​മ്പ​ള്ളി​ക്കാ​ണ് നോട്ടീസ് ലഭിച്ചത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ബൈക്കിൽ സ്ഥി​ര​മാ​യി ഹെ​ൽ​മ​റ്റ് ധ​രി​ച്ച് യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​ന് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ല എ​ന്നു​പ​റ​ഞ്ഞ് പി​ഴ​യ​ട​യ്ക്കാ​ൻ നോ​ട്ടീ​സ്. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി മ​രു​വ​ത്ര പു​ത്ത​ൻ​വീ​ട്ടി​ൽ സ​ന്തോ​ഷ് ക​ല്ല​മ്പ​ള്ളി​ക്കാ​ണ് നോട്ടീസ് ലഭിച്ചത്. 500 രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേശി​ച്ചാണ് ചെ​ലാ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 12-ന് ​ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്തു എ​ന്നു​പ​റ​ഞ്ഞ് കാ​ണി​ച്ചി​രി​ക്കു​ന്ന വാ​ഹ​നം യ​മ​ഹ എ​ഫ്ഇ​സ​ഡ് ആ​ണ്. എന്നാൽ, സ​ന്തോ​ഷ് ക​ല്ല​മ്പ​ള്ളി ഉ​പ​യോ​ഗി​ക്കു​ന്ന​ത് യൂ​ണി​കോ​ൺ വാ​ഹ​ന​മാ​ണ്.

Read Also : എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു

അതേസമയം, നി​ര​വ​ധി യു​വാ​ക്ക​ൾ​ക്ക് ഇ​തു​പോ​ലെ തെ​റ്റാ​യ രീ​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ അ​റി​യി​പ്പ് വ​രു​ന്നു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ റൂ​റ​ൽ എ​സ്പി​ക്ക് താ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ന്തോ​ഷ് ക​ല്ല​മ്പ​ള്ളി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button