Latest NewsNewsBusiness

ഉണർവോടെ അദാനി എന്റർപ്രൈസസ്, അറ്റാദായത്തിൽ വർദ്ധനവ്

ഇത്തവണ പ്രവർത്തന വരുമാനത്തിലും മികച്ച പ്രകടനമാണ് അദാനി എന്റർപ്രൈസസ് കാഴ്ചവച്ചത്

മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചതോടെ മികച്ച പ്രകടനവുമായി അദാനി എന്റർപ്രൈസസ്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 820 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 12 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തെ അപേക്ഷിച്ചും അറ്റാദായത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 460 കോടി രൂപയാണ് രണ്ടാം പാദത്തിൽ കൈവരിച്ച അറ്റാദായം.

ഇത്തവണ പ്രവർത്തന വരുമാനത്തിലും മികച്ച പ്രകടനമാണ് അദാനി എന്റർപ്രൈസസ് കാഴ്ചവച്ചത്. പ്രവർത്തന വരുമാനം 42 ശതമാനം ഉയർന്ന് 26,612 കോടി രൂപയായാണ് വർദ്ധിച്ചത്. മൂന്നാം പാദത്തിൽ 26,171 കോടി രൂപയുടെ ചെലവ് കമ്പനിക്ക് ഉണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള ഒട്ടനവധി കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Also Read: മദ്രാസ് ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ : പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button