തിരുവനന്തപുരം: കരമനയാറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ അമൽ ആണ് മുങ്ങി മരിച്ചത്.
ഇന്നലെ ഉച്ചയോടെ ആണ് സംഭവം. പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. ഇതിൽ അമൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
Read Also : യഥാർത്ഥ ശിവസേന ഷിൻഡെ പക്ഷം: ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി ‘അമ്പും വില്ലും’ ഷിൻഡെയ്ക്ക്
തുടർന്ന്, അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments