പന്തളം: പിക്കപ്പ് വാനിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉളവക്കാട് വാടകയ്ക്ക് താമസിക്കുന്ന പന്തളം ചേരിക്കല്‍ വിജയലക്ഷ്മി വിലാസത്തില്‍ രാധാകൃഷ്ണന്റെ മകന് ആകാശാണ് (19) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെ പന്തളം – മാവേലിക്കര റോഡില്‍ ചേരിക്കല്‍ പൂളയില്‍ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. തടിയുമായി മാവേലിക്കര റോഡിലേക്ക് വന്ന പിക്കപ്പ് വാന്‍ എതിര് ദിശയില്‍ കാറിനെ മറികടന്നുവന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന കുരമ്പാല തെങ്ങും വിളയില്‍വീട്ടില്‍ അജികുമാറിന്റെ മകന് അഭിജിത്തിന് (19) പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആകാശിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. വിജയലക്ഷ്മിയാണ് ആകാശിന്റെ മാതാവ്. സഹോദരങ്ങള്‍: അജയ്, ആദര്‍ശ്.
Post Your Comments