മലയാളത്തിന്റെ പ്രിയ നടി നവ്യ സിനിമയിലും ടെലിവിഷൻ ഷോകളിലും സജീവമാണ്. ആനീസ് കിച്ചണില്‍ അതിഥി ആയി നവ്യ എത്തിയപ്പോഴുള്ള ഒരു രംഗമാണ് വീണ്ടും സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. കുക്കിംഗ് ചെയ്യുന്ന സ്ത്രീകള്‍ നല്ലവീട്ടമ്മ ആയിരിക്കുമെന്ന് ആനി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് നവ്യ നല്‍കിയ മറുപടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.
read also: എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു: വൈറലായി മുകേഷിന്റെ വാക്കുകൾ
സ്ത്രീ പുരുഷ സമത്വം പാചകത്തില്‍ വേണമെന്ന് നവ്യ ഷോയിൽ പറഞ്ഞു. ‘സ്ത്രീകള്‍ കുക്ക് ചെയ്യണ്ട എന്നല്ല, എന്റെ മകനോടും ഞാന്‍ പറയും കുക്കിങ്ങ് പഠിക്കണമെന്ന്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലി അല്ല കുക്കിങ്. ഇപ്പോള്‍ ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ അവള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കൂ.. അവള്‍ അത് തന്നെ ചെയ്യണമെന്ന വാശിപാടില്ല. ഒരു ആണും പെണ്ണും തമ്മിലുള്ള വേര്‍തിരിവ് ഒന്നും അതിന് പാടില്ല’ എന്നാണ് നവ്യ പറഞ്ഞത്. അതുപോലെ എല്ലാ ദിവസവും ഒട്ടെറെ കറികള്‍ വയ്ക്കുന്നതിനെയും നവ്യ വിമര്‍ശിച്ചു.
കുക്കിങ്ങ് ഇഷ്ടമല്ലാഞ്ഞിട്ടാണ് നവ്യ അത് പറയുന്നത് എന്ന് ആനി വിമർശിച്ചു. കുക്കിങ്ങ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണെങ്കില്‍ പ്രശ്‌നമില്ലെന്നും ആനി പറഞ്ഞു. ഇതിനു നവ്യ നൽകിയത് കിടിലം മറുപടിയായിരുന്നു. ‘കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവുകയുള്ളോ?? അങ്ങനെയൊന്നുമില്ല’- നവ്യ പറഞ്ഞു. ഈ വിമര്‍ശനത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാതെ പരുങ്ങുകയാണ് ആനി.
Post Your Comments