Latest NewsKeralaNews

എന്റെ മക്കള്‍ മലയാളികളാണോ തെലുങ്കരാണോ എന്നൊരു സംശയമുണ്ടായിരുന്നു: വൈറലായി മുകേഷിന്റെ വാക്കുകൾ

സിനിമാ ലൊക്കേഷനുകളിലെയും തന്റെ ജീവിതത്തിലെയും പല സംഭവങ്ങളും മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ ആദ്യ ഭാര്യ സരിതയില്‍ പിറന്ന മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ മക്കള്‍ മലയാളികളാണോ അതോ തെലുങ്കരാണോ എന്നതില്‍ സംശയമുണ്ടായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. തന്റെ മലയാളി ബ്ലഡ് ആണോ അതോ സരിതയുടെ തെലുങ്ക് ബ്ലഡ് ആണോ മക്കളിൽ ഉള്ളതെന്ന് തനിക്ക് സംശയം തോന്നിയിരുന്നതായി മുകേഷ് പറയുന്നു.

മുകേഷിന്റെ വാക്കുകള്‍:

എനിക്ക് രണ്ട് മക്കളാണ്, ശ്രാവണ്‍ മുകേഷ്, തേജസ് മുകേഷ്. രണ്ട് പേര്‍ക്കും അന്ന് ചെറിയ പ്രായമാണ്. ഞങ്ങള്‍ കോഴിക്കോട് ഒരു ട്രിപ്പ് പോയി. ഞാന്‍ കാര്‍ ഓടിക്കുന്നു. കൂടെ ഇവര്‍ രണ്ട് പേരും. വേറെ ആരുമില്ല. ഇവരില്‍ മലയാളി ബ്ലഡ് ആണോ അതോ സരിതയുടെ തെലുങ്ക് ബ്ലഡ് ആണോ എന്നൊരു സംശയം തമാശരൂപത്തില്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞാനൊരു ചാന്‍സ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഇവരുടെ ഈ സ്വഭാവം മലയാളിയുടേതാണോ എന്നൊക്കെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോള്‍ ഇളയവന്‍ തേജസ് എന്നോട് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു എന്തെങ്കിലും വേണമെന്ന്. പെപ്‌സിയും കൊക്കകോളയുമാണ് ഇവരുടെ മെയിന്‍ ഐറ്റം. അവര്‍ പെപ്‌സി കഴിച്ചു. ഏകദേശം എറണാകുളത്തിന് അടുത്തെത്തിയപ്പോള്‍ തേജസ് പറഞ്ഞു അച്ഛാ കലക്കിയെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പെപ്‌സിക്കൊപ്പം ഒരു കൂപ്പണുണ്ട്. അതെ കൊടുത്താല്‍ ഒരു പെപ്‌സി കൂടി കിട്ടും. തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കള്‍. തിരിച്ചു പോവുന്ന ദൂരം, ഡീസല്‍ ചെലവ്, അതിനെടുക്കുന്ന സമയം ഇതൊന്നും പറഞ്ഞ് കൊടുത്തിട്ടും അവര്‍ക്കതൊന്നുമറിയേണ്ട. ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനം അത് ഞങ്ങള്‍ക്ക് വേണമെന്ന്. എനിക്ക് ദേഷ്യവും വിഷമവും സങ്കടവുമൊക്കെ വരേണ്ട സാഹചര്യത്തില്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും മലയാളികളാണ് എന്നതിനാലാണ് ഞാന്‍ ചിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button