KeralaLatest NewsNews

മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്: സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി

കൊച്ചി: നടൻ മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് നടപടി. മോഹൻലാലിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടിയതായാണ് വിവരം.

Read Also: ‘നിധി എടുത്ത് തരാം’: സംഘത്തിലുള്ളവർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം – വീട്ടമ്മയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

വിദേശത്തെ സ്വത്ത് വകകളുടെയും വിവരങ്ങൾ തേടിയിട്ടുണ്ട്. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും ആദായ നികുതി വകുപ്പ് തേടിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.

അതേസമയം, മലയാള സിനിമാ മേഖലയിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

Read Also: സ്വർണം കടത്താൻ പറ്റിയ സ്ഥലം കേരളം, സ്വകാര്യ ഭാഗങ്ങൾ സുരക്ഷിത സ്ഥാനം – സംസ്ഥാനത്ത് പിടികൂടിയത് ഒ​രു ട​ണ്‍ സ്വ​ര്‍​ണം!

shortlink

Related Articles

Post Your Comments

Related Articles


Back to top button