Latest NewsKeralaNews

‘നിധി എടുത്ത് തരാം’: സംഘത്തിലുള്ളവർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം – വീട്ടമ്മയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ നി​ധി​യു​ണ്ടെ​ന്നും അ​തെ​ടു​ത്ത് ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് വീട്ടമ്മയുടെ പക്കൽ നിന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത സംഘത്തിനെതിരെ കേസ്. പ​യ്യ​ന്നൂ​ര്‍ കാ​റ​മേ​ൽ സ്വദേശിനിയുടെ പ​രാ​തി​യി​ലാ​ണ് ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ എം.​ടി.​പി. റ​ഷീ​ദ്, മാ​താ​വ് സൈ​ന​ബ, ഭാ​ര്യ അ​ശി​ഫ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷ​ര്‍​ഫി​ദ്ദീ​ന്‍, ഷം​സു, നി​സാം, വ​യ​നാ​ട്ടി​ലെ ഉ​സ്താ​ദ് അ​ബു​ഹ​ന്ന, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഘം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള പ​ട​ന്ന​യി​ലെ സ്വ​ത്ത് വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പി​ച്ച റ​ഷീ​ദു​മാ​യി കു​ടും​ബ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. പ്രശ്നങ്ങൾക്ക് മാറണം വീട്ടിലെ പാമ്പ് ശല്യമാണെന്നും, പരിഹാരം കാണാൻ ക​ഴി​വു​ള്ള ഉ​സ്താ​ദ് വ​യ​നാ​ട്ടി​ലു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഉ​സ്താ​ദി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ റ​ഷീ​ദ് വീ​ട്ട​മ്മ​യ്ക്ക് ന​ല്‍​കി.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ റ​ഷീ​ദ് പ​രാ​തി​ക്കാ​രി​യു​മാ​യി വ​യ​നാ​ട്ടി​ലെ ഉ​സ്താ​ദി​ന്‍റെ​യ​ടു​ത്ത് പോ​യി. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ കൂ​ടോ​ത്രം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മൊ​ത്തം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ര​ണ്ട് ല​ക്ഷം രൂ​പ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പണം നൽകി, മന്ത്രങ്ങൾ തുടങ്ങി. വീ​ട്ടി​ല്‍ നി​ധി​യു​ണ്ടെ​ന്നും ചെ​കു​ത്താ​ന്മാ​ര്‍ കാ​വ​ലി​രി​ക്കു​ന്ന അ​തെ​ടു​ക്കു​വാ​ന്‍ വേ​റെ ആ​ളെ വ​രു​ത്ത​ണ​മെ​ന്നും അ​റി​യി​ക്കു​ന്നു. ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത് കാസർഗോഡുള്ള ത​ങ്ങ​ളെ​യാ​ണ്. ഇ​തി​നാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍ പ്ര​കാ​രം ഈ ​തു​ക​യും ന​ല്‍​കി.

പ​ല​ദി​വ​സ​ങ്ങ​ളി​ലും അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഈ ​സം​ഘം പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ഭി​ചാ​ര ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ക​ര്‍​മ​ങ്ങ​ള്‍ തു​ട​ര​വെ സം​ഘ​ത്തി​ലു​ള്ള ഉ​സ്താ​ദു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പ​ട​ണ​മെ​ന്നും പ​റ​ഞ്ഞു. ഇതോടെയാണ് പരാതിക്കാരിക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ സംഘത്തിന്റെ ഭാവം മാറി. ഇതോടെ, താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button