Latest NewsKeralaNews

ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം; ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുത്

എറണാകുളം: ശിവരാത്രി ദിനത്തിൽ ആലുവയിൽ ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനെട്ടാം തിയതി രാവിലെ 6 മുതൽ 19 ഞായർ ഉച്ചയ്ക്ക് 2 മണി വരെയാണ് മദ്യ ശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അതേസമയം, ജില്ലയിലെ മഹാദേവ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി. 18നാണ് മഹാശിവരാത്രി. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും 17 മുതൽ ആഘോഷത്തിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ശിവ ക്ഷേത്രങ്ങളും ഉത്സവ നിറവിലാണ്. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവർക്ക് മിക്ക ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button