തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണ് മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷികള്‍ ആകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തില്‍ വാഹനത്തിന് മുന്‍പില്‍ ചാടി വീണ് ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മുഖ്യമന്ത്രിയുടെ വാഹനം നല്ല വേഗതയിലാണ് കടന്നു പോകുന്നത്. മുന്നില്‍ ചാടി വീണാല്‍, വേഗതയില്‍ വരുന്ന വാഹനം ഇടിച്ചു തെറിപ്പിച്ചാല്‍ അപകട സാധ്യത കൂടുതലാണ് മന്ത്രി വ്യക്തമാക്കി.
Read Also: ബിബിസി ഓഫീസുകളിലെ റെയ്ഡ് 30 മണിക്കൂർ പിന്നിട്ടു: ഓഫീസിന് മുന്നിലെ സുരക്ഷ വർദ്ധിപ്പിച്ചു
ആരെയും രക്തസാക്ഷികളാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. അതിനാലാണ് മുഖ്യമന്ത്രിയുടെ യാത്രാ വഴികളില്‍ ഗതാഗതം തടയുന്നത് മന്ത്രി വ്യക്തമാക്കുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ കുറേ ആയി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ സര്‍ക്കാര്‍ അല്ല തീരുമാനിക്കുന്നത് ബ്ലൂ ബുക്കിലെ നിര്‍ദ്ദേശ പ്രകാരമാണെന്നും ശിവന്‍കുട്ടി പറയുന്നു.
കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും മുഖ്യമന്ത്രിയുടെ പരിപാടികളില്‍ നിരോധിച്ചതും ബ്ലൂ ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ്.. വിഐപിയുടെ സുരക്ഷയ്ക്ക മാനദണ്ഡം ബ്ലൂബുക്കാണ്. സര്‍ക്കാറിന് ഇതില്‍ ഇല്ല. മുന്‍പ് ഉമ്മന്‍ചാണ്ടിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ആക്രമിക്കുന്നത് എന്തിനാണ്, ശിവന്‍കുട്ടി ചോദിക്കുന്നു.
Leave a Comment