തിരുവനന്തപുരം: മയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവന്‍കുട്ടി. പത്തനംതിട്ട കൊല്ലം ജില്ലകളില്‍ നിന്നും കൂടുതല്‍ സ്‌കൂബ ടീമിനെ എത്തിക്കും. ഇതിനിടെ ഫയര്‍ഫോഴ്സിന്റെ കണ്‍ട്രോള്‍ റൂം തുറന്നു.
Read Also: നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍
മാലിന്യം റെയില്‍വേ കൈകാര്യം ചെയ്യുന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തോട് റെയില്‍വേ സഹകരിക്കുന്നുണ്ട്. റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്.
ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനവും ഏര്‍പ്പാടാക്കും. നാല് റെയില്‍ പാളങ്ങള്‍ തോടിന് മുകളിലൂടെ കടന്ന് പോകുന്നുണ്ട്. 117 മീറ്റര്‍ ആണ് ഇതിന്റെ നീളം.
അതില്‍ 70 മീറ്റര്‍ പരിശോധന കഴിഞ്ഞു. തോടിന് കുറുകെയുള്ള നെറ്റിന്റെ ഇരുവശവും പൊട്ടിക്കിടക്കുകയാണ്. അതിലൂടെ പോകാന്‍ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. വെള്ളം മലിനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments