തിരുവനന്തപുരം: ഒടുവില്‍ സെയില്‍സ് ഗേളിന്റെ മകന്‍ ഡോക്ടര്‍, ചോര നീരാക്കി മകനെ പഠിപ്പിച്ച ഒരു അമ്മ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടര്‍ അര്‍ജുനെന്നും അദ്ദേഹം പറഞ്ഞു. സെയില്‍സ് ഗേളായ തന്റെ മാതാവ് നല്‍കിയ വിദ്യാഭ്യാസത്തിലൂടെയാണ് അര്‍ജുന്‍ പഠിച്ച് ഡോക്ടറായത്. അര്‍ജുനേ, നീ ഉയര്‍ന്നു പറക്കുക, ആ ചിറകുകള്‍ക്ക് ശക്തി പകരാന്‍ അമ്മയുണ്ടല്ലോ എന്നാണ് മന്ത്രി വി ശിവന്‍കുട്ടി അര്‍ജുന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് എഴുതിയത്.
Read Also: ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിൻ്റെ സഹായം തേടി കേരള പൊലീസ്
‘ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വര്‍ഷങ്ങള്‍ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകള്‍ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയില്‍ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാന്‍ ഈ വെള്ള കോട്ട് തയ്യാറുമല്ല’, എന്നാണ് അര്‍ജുന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇത് മന്ത്രി തന്റെ ഫേസ്ബുക്കില്‍ പങ്കുവക്കുകയായിരുന്നു.
Post Your Comments