KeralaLatest NewsNews

വിദ്യാഭ്യാസ മേഖലയില്‍ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല: നയം മാറാമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ ഇതു പ്രധാന കാരണമാണെന്നും മന്ത്രി വിശദീകരിച്ചു.

Read Also: ഹോം ഷോപ്പിംഗ് സ്പ്രീ: ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുമായി ആമസോൺ

മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു. എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയാന്‍ പോകുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ കേരളത്തിന്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button