വിവിധ വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് 10 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിലായി.
ഒറ്റ രാത്രിയിലേക്കുള്ള വായ്പയുടെ എംസിഎൽആർ നിരക്ക് 10 ബിപിഎസ് വർദ്ധിപ്പിച്ച് 7.95 ശതമാനമാക്കിയിട്ടുണ്ട്. ഒരു മാസത്തെ എംസിഎൽആർ 10 ബിപിഎസ് വർദ്ധിപ്പിച്ച് 8.10 ശതമാനമായി. മൂന്ന് മാസത്തെ എംസിഎൽആർ 8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായാണ് ഉയർത്തിയത്.
Also Read: സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ, തെളിവാക്കി എൻഫോഴ്‌സ്‌മെന്റ്
ആറ് മാസത്തേക്കുളള എംസിഎൽആർ 8.30 ശതമാനത്തിൽ നിന്നും 8.40 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വർഷത്തെ വായ്പ നിരക്ക് 8.40 ശതമാനത്തിൽ നിന്ന് 8.50 ശതമാനമായാണ് ഉയർത്തിയത്. രണ്ട് വർഷത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായും, മൂന്ന് വർഷത്തെ എംസിഎൽആർ 8.60 ശതമാനത്തിൽ നിന്ന് 8.70 ശതമാനമായും ഉയർത്തി. ഒരു ബാങ്കിന് ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് എംസിഎൽആർ.
Post Your Comments