ErnakulamKeralaNattuvarthaLatest NewsNews

മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷണം : അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ റാ​ഹി​ക് (24), അ​ലി മു​ഹ​മ്മ​ദ് (18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച ര​ണ്ട് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ റാ​ഹി​ക് (24), അ​ലി മു​ഹ​മ്മ​ദ് (18) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർ എസ്എഫ്ഐ ഭാരവാഹികളെ ആക്രമിച്ചതായി പരാതി

മേ​ന​ക ഭാ​ഗ​ത്ത് നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​വ​രെ​യും പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഇ​വ​രു​ടെ പ​ക്ക​ൽ​ നി​ന്ന് മൂ​ന്ന് ആ​പ്പി​ള്‍ ഐ ​ഫോ​ണ്‍ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്, കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എം​ജി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ നി​ന്ന് ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് വെളിപ്പെടുത്തിയ​ത്.

പ്ര​തി​ക​ളി​ല്‍ നി​ന്നു ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് പിടിച്ചെടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ കെ.​പി. അ​ഖി​ല്‍, എ​സ്ഐ സി. ​ശ​ര​ത്, സി​പി​ഒ ശ്യാം ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button