Latest NewsKeralaIndia

ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങും! അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കോ?

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണക്കേസിൽ ഉന്നതരും കുടുങ്ങുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഫോഴ്സമെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിബിഐ അന്വേഷണം സംസ്ഥാന സർക്കാരിലേക്കും എത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ഇഡി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേരും രേഖപ്പെടുത്തിക്കഴിഞ്ഞു. സ്വപ്നയ്ക്ക് ജോലി നൽകിയത് വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമം ലംഘിച്ചതിനും അതിനുവേണ്ടി ഗൂഢാലോചന നടത്തിയതിനുമാണ് നിലവിലെ സി.ബി.ഐ കേസ്.

എന്നാൽ, അഴിമതി നിരാേധനനിയമപ്രകാരം ആയിരിക്കും സി.ബി.ഐയുടെ പുതിയ കേസ്. ഇതനുസരിച്ച് ഭരണതലത്തിലെ ആരെവേണമെങ്കിലും ചോദ്യം ചെയ്യാമെന്നും നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലൈഫ് മിഷൻ കരാർ യൂണിടെക് കമ്പനിക്ക് ലഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ശിവശങ്കറാണെന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ ഉളളത്. എന്നാൽ ചോദ്യംചെയ്യലിൽ ശിവശങ്കർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അതിനാൽ തന്നെ ശിവശങ്കറിനെതിരെ കണ്ടെത്തലുകളിൽ ഇ ഡിക്ക് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഒപ്പം കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അതിനാലാണ് ചോദ്യംചെയ്യുന്നത് തുടരുന്നത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിവശങ്കറിനെ എറണാകുളം സി ബി ഐ കോടതി അഞ്ചുദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ലൈഫ് മിഷൻ ഇടപാട് കേസിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും എന്നുറപ്പാണ്. സ്വർണക്കടത്തിന് സർക്കാരുമായി ബന്ധമില്ലാത്തതിനാൽ കൈമലർത്താൻകഴിഞ്ഞിരുന്നു. എന്നാൽ ലൈഫ് മിഷൻ സർക്കാർ പദ്ധതിയാണ്. ചെയർമാൻ മുഖ്യമന്ത്രിയും. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്താം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാം.

അറസ്റ്റും കുറ്റപത്രവും വരെ എത്താം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് അന്വേഷണം നീണ്ടാൽ സർക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടിയാവും. ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതിവേണമെങ്കിലും അതു നിഷേധിച്ചാൽ സി.ബി.ഐ കോടതിയിൽ പോയി അനുമതി നേടുകയും ചെയ്യും. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഫയലുകൾ കസ്റ്റഡിയിലെടുത്തെങ്കിലും സി.ബി.ഐ സുപ്രീം കോടതിയിൽപോയി ഫയലുകൾ കൈക്കലാക്കിയ അനുഭവം മുന്നിലുണ്ട് എന്നതും സർക്കാരിനെയും സിപിഎമ്മിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button