ചേർത്തല: വാൻ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കൊച്ചി മുളവുകാട് പൊന്നാരിമംഗലം ഇടക്കാട്ട് കെ.വി. രാജപ്പൻ (83) ആണ് മരിച്ചത്.
Read Also : പ്രവാസിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ : മരണത്തിൽ ദുരുഹതയാരോപിച്ച് ബന്ധുക്കൾ
ഞായറാഴ്ച വൈകിട്ട് നാലിന് ദേശീയപാതയിൽ മായിത്തറയിൽ ഇവർ സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കഞ്ഞിക്കുഴി പാന്തേഴത്ത് നടന്ന മകൾ ഷീനയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുമ്പോഴാണ് അപകടം നടന്നത്.
അപകടത്തിൽ രാജപ്പന്റെ ഭാര്യ സരസു (78) പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽ മകൾ ഷീനയ്ക്കും പത്തു ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു. മക്കൾ: ഷീന, ബീന. മരുമക്കൾ: പവേനേഷ്കുമാർ, (എസ്എൻഡിപി വൈദിക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി), കെ.ടി. ജയമോൻ.
Post Your Comments