കൊച്ചി: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍. കര്‍ണ്ണാടക സ്വദേശികളായ സട്ടപ്പയും മകന് അഭിഷേകുമാണ് പിടിയിലായത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാന്‍ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരന് പറഞ്ഞു.
Read Also: തമിഴ്നാട്ടില്‍ ഒരേ സമയം നാല് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച
അതേസമയം, കാസര്‍കോട് കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കറന്തക്കാട് വച്ചാണ് കഞ്ചാവ് പിടികൂടിയത്. കുഞ്ചത്തൂരില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി മൂന്ന് പേരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച് കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അന്‍സാര്‍ അസീസ്, ശ്രീജിത്ത് എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
Post Your Comments