Latest NewsUAENewsInternationalGulf

മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്‌സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്

ദുബായ്: മൂന്നു വർഷത്തിനുള്ളിൽ യുഎഇയിൽ എയർ ടാക്സികൾ നിലവിൽ വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ എയർ ടാക്‌സി സർവ്വീസുകൾ നടത്തുക.

Read Also: ശബരിമലയില്‍ കയറി എന്നതിനാല്‍ ബസുകളില്‍ എന്നെ ഇപ്പോഴും കയറ്റുന്നില്ല, കയറ്റാത്ത ബസുകളുടെ എണ്ണം കൂടുന്നു: ബിന്ദു അമ്മിണി

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്ങിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ 2026ൽ പൂർത്തിയാകും. ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ ടാക്‌സികൾ ആരംഭിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ പോകുന്ന എയർ ടാക്‌സികൾക്ക് പരമാവധി വേഗം. 241 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 5 സീറ്റുണ്ടാകും. പൈലറ്റിനു പുറമേ 4 യാത്രക്കാർക്കും ഇരിക്കാം.

ടാക്‌സി സ്റ്റേഷന്റെയും എയർ ടാക്‌സികളുടെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. യാത്രയുടെ ചെലവിനെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടില്ല.

Read Also: ‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; കൊച്ചിയില്‍ പിടിയിലായ ഡ്രൈവർമാർക്ക് എട്ടിന്റെ പണി, 1,000 തവണ ഇംപോസിഷൻ നല്‍കി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button