കോഴിക്കോട്: ശബരിമലയില്‍ കയറി എന്ന കാരണത്താല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവില്‍ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്‌റ്റോപ്പ് ബസു കൂടി എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
കോഴിക്കോട് പൊയില്‍കാവ് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു യാത്രക്കാരി കൈകാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. എന്നാല്‍, താന്‍ കയറാനായി നോക്കുമ്പോള്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് അവര്‍ തന്റെ കുറിപ്പില്‍ പറയുന്നു. പിന്നെ ഇങ്ങനെയുള്ള അനീതിക്ക് എതിരെ കോടതിയിലേയ്ക്ക് പോകണം എന്ന് പറയുന്നവരോട്, ഇങ്ങനെയെങ്കില്‍ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയില്‍ പോകേണ്ടി വരുമെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു.
Post Your Comments