KeralaLatest NewsNews

‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; കൊച്ചിയില്‍ പിടിയിലായ ഡ്രൈവർമാർക്ക് എട്ടിന്റെ പണി, 1,000 തവണ ഇംപോസിഷൻ നല്‍കി പോലീസ്

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് 1,000 തവണ ഇംപോസിഷൻ നല്‍കി പോലീസ്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്.

പിടിയിലായ ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്.

പിടിയിലായവരിൽ നാല് പേർ സ്കൂൾ ബസ്സ് ഡ്രൈവർമാരും രണ്ട് പേർ കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ്സ് ഡ്രൈവർമാരുമാണ്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി.

സ്കൂൾ വിദ്യാർത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതാത് സ്കൂളുകളിൽ എത്തിച്ചു. പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാർ അറിയിച്ചു.

വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരൻ അറയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button