ThrissurKeralaNattuvarthaLatest NewsNews

മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യുവാവിന് വെ​ട്ടേ​റ്റ സംഭവം : ഒരാൾ പിടിയിൽ

ക​ട്ട​പ്പു​റം ഗോ​പു​ര​ന്‍ വീ​ട്ടി​ല്‍ സ്‌​നേ​ഹേ​ഷി​നാ​ണ് (36) വെ​ട്ടേ​റ്റ​ത്

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യുവാവിന് വെ​ട്ടേ​റ്റ സംഭവത്തിലെ പ്ര​തി​ അ​റ​സ്റ്റിൽ. ക​ട്ട​പ്പു​റം ഗോ​പു​ര​ന്‍ വീ​ട്ടി​ല്‍ സ്‌​നേ​ഹേ​ഷി​നാ​ണ് (36) വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ സെ​ന്റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍വാ​സി വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ ദീ​പു​വി​നെ​യാ​ണ് (32) അറസ്റ്റ് ചെയ്തത്. കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ ബി.​കെ. അ​രു​ണ്‍ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്തിനാണ് കാവിയെ ഭയക്കുന്നത്? കാവി കണ്ടാൽ വിളറി പിടിക്കുന്ന പിണറായി പോലീസ്’: കാവി നിറം നിരോധിച്ചതിനെതിരെ സോഷ്യൽ മീഡിയ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ക​ട്ട​പ്പു​റം പാ​ട​ത്ത് ഇ​വ​രും മ​റ്റു മൂ​ന്നു​പേ​രും ചേ​ര്‍ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ​യു​ണ്ടാ​യ വ​ഴ​ക്ക് പ​റ​ഞ്ഞു​തീ​ര്‍ക്കാ​ന്‍ ദീ​പു 5,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്ന്, സ്‌​നേ​ഹേ​ഷ് 2,000 രൂ​പ ന​ല്‍കാ​മെ​ന്നും സ​മ്മ​തി​ച്ചു. എ​ന്നാ​ല്‍, വ​ഴ​ങ്ങാ​തി​രു​ന്ന ദീ​പു അ​വി​ടെ​ നി​ന്ന് തി​രി​ച്ചു​പോ​യി. പി​ന്നീ​ട് ബൈ​ക്കി​ല്‍ മ​റ്റൊ​രാ​ളൊ​പ്പം സ​ഞ്ച​രി​ച്ച സ്‌​നേ​ഹേ​ഷി​നെ ബൈ​ക്കി​ല്‍ എ​തി​രെ വ​ന്ന ദീ​പു വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഇതിനിടെ ഇ​രു​ബൈ​ക്കു​ക​ളും താ​ഴെ​വീ​ണു. തുടർന്ന്, വീ​ണ്ടും വെ​ട്ടു​ന്ന​തി​നി​ടെ ബ​ഹ​ളം​കേ​ട്ട നാ​ട്ടു​കാ​ര്‍ എ​ത്തി​യാ​ണ് സ്നേ​ഹേ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button