
ചെന്നൈ: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്‍റെ ഭാര്യ വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന ഇയാൾ സ്ഥിരമായി വൈകുന്നേരങ്ങളിൽ മദ്യപിച്ച് വന്ന് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.
ഞായറാഴ്ചയും ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. അതിനിടെ യുവതി അടുക്കളയിൽ കയറി ആട്ടുകല്ലെടുത്ത് കൃഷ്ണന് നേരെ എറിയുകയായിരുന്നു. തലയിൽ ഏറുകൊണ്ട് ഇയാൾ നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments