ചെന്നൈ: ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താനുള്ള അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആർഎസ്എസ് സമർപ്പിച്ച ഹർജിയിൽ സുപ്രധാന വിധി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ കാരണം നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി.
സംസ്ഥാനത്തുടനീളമുള്ള പൊതുനിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആര്‍എസ്എസ്) അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിനോട് നിര്‍ദ്ദേശിച്ചു.
ഒരു ജനാധിപത്യ രാഷ്ട്രം പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും ബെഞ്ച് ആര്‍എസ്എസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച ആര്‍എസ്എസും ബിജെപിയും ഉത്തരവിനെ സ്വാഗതം ചെയ്തു.
Post Your Comments