കൊച്ചി: കഥ പറയാന്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നടൻ മുകുന്ദനെതിരായ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയതില്‍ സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി. ‘ഉണ്ണി മുകുന്ദന്‍ കുരുക്കിലായി, വലിയ സന്തോഷം, എന്റെ അച്ഛന് വിളിച്ചവനാണ്’, എന്ന് വീഡിയോയില്‍ സായി വ്യക്തമാക്കി. ഉണ്ണി മുകുന്ദന് എതിരായ കേസില്‍ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് സായിയുടെ പ്രതികരണം.
‘ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട കേസ് തന്നെയാണ് ഇന്ന് പറയാനുള്ളത്. ഈ വാർത്ത അറിഞ്ഞപ്പോള്‍ സന്തോഷമായോ എന്നാണ് പലരും മെസേജ് അയച്ച് ചോദിച്ചത്. സത്യം പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ സന്തോഷമായി. വെറുതെ നുണപറഞ്ഞ് നല്ലവനായ ഉണ്ണിയാവേണ്ട ആവശ്യം എനിക്കില്ല. ഇന്നലെ തന്നെ ഞാന്‍ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി വ്യക്തമാക്കി.
ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
‘നേരത്തെ തന്നേയുള്ള ഒരു കേസായിരുന്നു ഇത്. പുതിയ അപ്ഡേഷന്‍ വന്നതാണ്. എന്നെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എന്തായാലും എനിക്ക് നല്ല സന്തോഷമായി. ഉണ്ണി മുകുന്ദന്റെ ഗതി എന്താവുമെന്ന് ഇനി കണ്ടറിയേണ്ടതാണ്,’ സായി കൂട്ടിച്ചേർത്തു.
Post Your Comments