Latest NewsNewsIndia

ജീന്‍സിനും സ്‌കര്‍ട്ടിനും മെയ്ക്കപ്പിനും നിരോധനം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രസ് കോഡുമായി സര്‍ക്കാര്‍

പുരുഷന്മാര്‍ മുടി കോളറിന്റെ നീളത്തില്‍ വളര്‍ത്തരുത്

ചണ്ഡിഗഡ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രിയില്‍ വരുമ്പോള്‍ നഖം നീട്ടിവളര്‍ത്തുന്നതിനും മേക്കപ്പിടുന്നതിനും അധികം ആഭരണങ്ങള്‍ ധരിക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

read also: എഡിഎമ്മിന്റെ ഔദ്യോദിക ചെയറിൽ എംഎൽഎ കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനം: അഡ്വ. ശ്രീജിത്ത് പെരുമന

സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കവും ഏകത്വവും സമത്വവും നിലനിര്‍ത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.

പുരുഷന്മാര്‍ മുടി കോളറിന്റെ നീളത്തില്‍ വളര്‍ത്തരുത്. ഏതെങ്കിലും നിറത്തിലുള്ള ജീന്‍സ്, ഡെനിം സ്‌കര്‍ട്ട്, ഡെനിം വസ്ത്രങ്ങള്‍ എന്നിവ പ്രൊഫഷണല്‍ വസ്ത്രങ്ങളായി കണക്കാക്കില്ല. അവ ധരിച്ചുവരരുതെന്നും അനില്‍ വിജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button