ThiruvananthapuramLatest NewsKeralaNattuvarthaNews

എഡിഎമ്മിന്റെ ഔദ്യോഗിക ചെയറിൽ എംഎൽഎ കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനം: അഡ്വ. ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: കോന്നിയിൽ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ റവന്യു സംഘത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ ശ്രീജിത്ത് പെരുമന. കോന്നിയിൽ മാത്രമല്ല നാട്ടിലെ മിക്കവാറും ഒട്ടുമിക്ക എല്ലാ സർക്കാർ ഓഫീസിലെയും അവസ്ഥ സമാനമാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ ലീവ് ഉൾപ്പെടെ എടുത്ത് വിനോദയാത്ര പോയവർക്കെതിരെ അടിയന്തര നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂട്ട അവധിയെക്കുറിച്ച് വിവരം ലഭിച്ച ഉടനെ താലൂക്ക് ഓഫീസ് സന്ദർശിച്ച് രേഖകൾ ഉൾപ്പെടെ പരിശോധിച്ച എംഎൽഎയുടെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണെന്നും എന്നാൽ എഡിഎമ്മിന്റെ ഔദ്യോഗിക ചെയറിൽ എംഎൽഎ കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും ശ്രീജിത്ത് പെരുമന കൂട്ടിച്ചേർത്തു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : 30-കാരന് 66 വർഷം കഠിന തടവും പിഴയും

കോന്നിയിൽ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ റവന്യു സംഘത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല. കോന്നിയിൽ മാത്രമല്ല നാട്ടിലെ മിക്കവാറും ഒട്ടുമിക്ക എല്ലാ സർക്കാർ അപ്പീസിലെയും അവസ്ഥ സമാനമാണ്.
ഇതിപ്പോൾ കയ്യോടെ പിടിക്കപ്പെട്ടു എന്നതിൽ മാത്രമാണ് ഒരു ആക്ഷേപമായിട്ടുള്ളത്.
സംഭവത്തിൽ മെഡിക്കൽ ലീവ് ഉൾപ്പെടെ എടുത്ത് വിനോദയാത്ര പോയവർക്കെതിരെ അടിയന്തര നടപടിയുണ്ടാകണം എന്നുമാത്രമല്ല സർക്കാർ അപ്പീസുകളിലെ ഇത്തരം ഉഡായിപ്പുകൾ നിയന്ത്രിക്കാൻ കൃത്യമായ മേക്കാനിസം ഉണ്ടാകേണ്ടതുണ്ട്.

വിശപ്പില്ലാതെ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
അതോടൊപ്പം നിലവിലെ ചർച്ചകളിലെ ചില കാര്യങ്ങൾ കൂടി പറഞ്ഞു പോകട്ടെ,
കോന്നിയിലെ കൂട്ട അവധിയെക്കുറിച്ച് വിവരം ലഭിച്ച ഉടനെ താലൂക്ക് ഓഫീസ് സന്ദർശിച്ച് രേഖകൾ ഉൾപ്പെടെ പരിശോധിച്ച MLA യുടെ നടപടി അങ്ങേയറ്റം ശ്ലാഘനീയമാണ്. എന്നാൽ ADM (അഡീഷണൽ ജില്ലാ മൈജിസ്ട്രട്ട് ) ന്റെ ഔദ്യോദിക ചെയറിൽ MLA കയറിയിരുന്നത് പ്രോട്ടോകോൾ ലംഘനമാണ്.

ചട്ടപ്രകാരം( DM)ജില്ലാ കളക്ടർക്ക് തത്തുല്യമായ പദവികളാണ് ഒരു റവന്യു ജില്ലയിൽ ADM അഥവാ അഡീഷണൽ ജില്ലാ മജിസ്‌ട്രെറ്റുമാർക്ക് ഉള്ളത്. ഓരോ ജില്ലക്ക് അനുസരിച്ച് ഒന്നോ അതിൽ കൂടുതലോ ADM മാർ ഉണ്ടാകാം. ADM ഒഴികെ തഹസീൽദാർമാർ ഉൾപ്പെടെയുള്ള ജില്ലയിലുള്ള മറ്റ് എല്ലാ എക്‌സിക്കുട്ടീവ് മജിസ്‌ട്രെട്ടുമാരും ജില്ലാ കളക്റ്റർക്ക് കീഴിലാണ് എന്നാൽ ADM മാർ നേരിട്ട് സർക്കാരിനാണ് റിപ്പോർട്ടുകൾ നൽകുന്നത്.
അതുകൊണ്ടുതന്നെ ജില്ലാ കളക്റ്റർക്ക് തുല്യമായ പ്രോട്ടോക്കോൾ ADM മാർക്ക് അധികാരപ്പെട്ടതാണ്.

നോർക്ക-യൂണിയൻ ബാങ്ക് പ്രവാസി ലോൺമേള: 182 സംരംഭകർക്ക് വായ്പാനുമതി

എക്‌സിക്കുട്ടീവ് മജിസ്ട്രറ്റ്മാരായ ADM ന്റെ ചെയറിൽ കേന്ദ്ര -സംസ്ഥാന മന്ത്രിമാർക്ക് മാത്രമാണ് ഇരിക്കാനുള്ള അധികാരമുള്ളത്. MP, MLA എന്നിവർക്ക് അത്തരത്തിലുള്ള പ്രോട്ടൊക്കോൾ അവകാശങ്ങളില്ല.മറിച്ച് പൊതുപരിപാടികളിൽ ചീഫ് സെക്രട്ടറിയേക്കാൾ മുൻപ് ഇരിപ്പിടവും, സംസാരിക്കാനുള്ള അവധികാരവും ജനപ്രതിനിധികളയ MP /MLA മാർക്കാണ്.അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രശ്നങ്ങൾ ഒരു സിവിൽ കോടതിയുടെ അധികാരത്തോടെ തീർപ്പാക്കുന്ന എക്‌സിക്കുട്ടീവ് മജിസ്ട്രറ്റ് കൂടിയായ DM ADM ന്റെ കസേരയിൽ ഇരുന്നത് നിയമപരമായി പ്രോട്ടോക്കോൾ ലംഘനവും, തെറ്റായ കീഴ്‌വഴക്കവുമാണ്..

എന്നാൽ എക്‌സിക്കുട്ടീവ് മജിസ്ട്രറ്റിന്റെ കസേരയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ അപ്പോസ്തലൻമാരുടെ ഇമ്മാതിരി തോന്ന്യാസങ്ങൾക്ക് അറുതി വരുത്തേണ്ടത് ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും പ്രാഥമികമായ ഉത്തരവാദിത്തമാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപടി എടുക്കണം എന്ന് തർക്കമില്ല, എന്നാൽ നിയമപരമായ നടപടികൾക്ക് മുൻപ് അവരുടെ സ്വകാര്യതയെ ഹനിച്ചുകൊണ്ട് വിനോദയാത്രയിലെ വീഡിയോകളും, ചിത്രങ്ങളും മോശമായി പ്രചരിപ്പിച്ച് ആഘോഷിക്കുന്നതും ശരിയല്ല എന്ന് പറയാതെ വയ്യ
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button