മുംബൈ: ക്ഷേത്രങ്ങളാൽ സമ്പന്നമാണ് ഭാരതം. വ്യത്യസ്തമായ ആചാരവും അനുഷ്‌ഠാനവും നിലനിൽക്കുന്ന പല ആരാധനാലയങ്ങളിലും ഭക്തർക്ക് വസ്‌ത്രധാരണത്തിന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. ആണുങ്ങള്‍ക്ക് മേല്‍വസ്‌ത്രം പാടില്ല എന്നും സ്ത്രീകള്‍ പരമ്പരാഗത വസ്‌ത്രം ധരിച്ചു വേണം ക്ഷേത്രത്തിനു ഉള്ളിൽ പ്രവേശിക്കാൻ എന്നും നിര്‍ബന്ധമുള്ള ആരാധനാലയങ്ങള്‍ ഉണ്ട്.
READ ALSO: ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്: ജെപി നദ്ദ
മഹാരാഷ്‌ട്രയില്‍ നൂറോളം ക്ഷേത്രങ്ങളില്‍ ഭരണാധികാരമുള്ള മഹാരാഷ്‌ട്ര മന്ദിര്‍ മഹാസംഘ് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പുതിയ വസ്‌ത്രധാരണ ചട്ടം നടപ്പില്‍ വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്. മോശമെന്ന് തോന്നുന്ന തരത്തിലുള്ള ഒരു വസ്‌ത്രവും ക്ഷേത്രത്തില്‍ അനുവദിക്കില്ല. ടോണ്‍ ജീൻസോ, ശരീരം കാണുന്ന തരത്തിലുള്ളതോ, ഇറക്കം കുറഞ്ഞതോ ഇറുകിയതോ ആയ വസ്‌ത്രങ്ങളൊന്നും ക്ഷേത്രപരിസരത്തില്‍ ധരിക്കാൻ അനുവദിക്കില്ലെന്നാണ് സംഘ് കോര്‍ഡിനേറ്റര്‍ സുനില്‍ ഖൻവത് അറിയിച്ചത്. നിലവില്‍ 131 ക്ഷേത്രങ്ങള്‍ സംഘിന്റെ ചട്ടം നടപ്പാക്കി.
വസ്‌ത്രധാരണ ചട്ടം മാത്രമല്ല ക്ഷേത്രത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ മാംസവില്‍പനയോ മദ്യവില്‍പനയോ പാടില്ലെന്ന ചട്ടവും നടപ്പിലാക്കി.
Post Your Comments