ബാലരാമപുരം: എംഡിഎംഎയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28), പഴയ കാരയ്ക്കാമണ്ഡപം സ്വദേശി ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന രാഹുൽ രാജൻ (27) എന്നിവരാണ് പിടിയിലായത്. 31.51 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ രാത്രികാല വാഹനപരിശോധനയിലാണ് ബാലരാമപുരം കേളേശ്വരത്ത് നിന്നും കെഎൽ21 കെ1744 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്ന എംഡിഎംഎയുമായിട്ടാണ് ഇവരെ പിടികൂടിയത്.
Read Also : ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം; 27 വരെ സമരം സജീവമാക്കി നിര്‍ത്തും
സ്കൂട്ടറിൽ കറങ്ങി നടന്ന് രാത്രി പന്ത്രണ്ട് മുതൽ പുലർച്ചെ നാലുവരെ എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. തുടർന്നും പരിശോധനകൾ ശക്തമാക്കുമെന്ന് സർക്കിൾ ഇൻസ്പക്ടർ ബി.എൽ. ഷിബു പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിനോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽ രാജൻ, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജു വർഗീസ്, ഡ്രൈവർ അനിൽ കുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments