വളരെ ചെറിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് അലൻസിയർ. അപ്പൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മീ ടൂ വിവാദങ്ങളിൽ ഉൾപ്പെട്ട അലൻസിയർ, സമകാലീന വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അച്ഛനാകാൻ വേണ്ടി സെമിനാരിയിൽ പോയ അനുഭവം പങ്കു വയ്ക്കുകയാണ് അദ്ദേഹം. അടുത്തിടെ നൽകിയ പുതിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘അച്ഛനാകണം എന്ന ഉറച്ച ആഗ്രഹത്താലാണ് ഞാൻ സെമിനാരിയിൽ പോയത് എന്ന് അലൻസിയർ. ഒരു വർഷത്തോളം അങ്ങനെ സെമിനാരിയിൽ തുടർന്നു. എന്റെ അച്ഛൻ സെമിനാരിയിൽ പോയി ളോഹ ഇടാറായപ്പോൾ അമ്മയെ പ്രണയിച്ചു വിവാഹം കഴിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആ തീരുമാനത്തോട് യോജിപ്പ് ഇല്ലായിരുന്നു. സ്വന്തം ആഗ്രഹത്തിലാണ് അച്ഛനാകാൻ പോയത്. അമ്മൂമ്മ വലിയ സപ്പോർട്ട് ആയിരുന്നു.
സെമിനാരിയിൽ മുണ്ടും ഷർട്ടും ആയിരുന്നു വേഷം. ഇത് ഇട്ടുകൊണ്ട് വേണം സ്കൂളിൽ പോകാൻ. അന്ന് ക്ലാസ്സിൽ ഉണ്ടായിരുന്ന വളരെ വികൃതിയായ ഒരു പയ്യൻ ബെഞ്ചിൽ മഷി കുടഞ്ഞ് മുണ്ട് വൃത്തികേടാക്കുമായിരുന്നു. മുണ്ട് മടക്കി കുത്താൻ പോലും പറ്റുമായിരുന്നില്ല. പ്രാർത്ഥന ഇംഗ്ലീഷിൽ വേണം ചൊല്ലാൻ. അതും അറിയില്ലായിരുന്നു. ഭക്ഷണം കഴിക്കേണ്ടത് സ്പൂണ്‍ കൊണ്ടായിരുന്നു. അങ്ങനെ കഴിക്കുമ്പോൾ സ്പൂണിന്റെ ശബ്ദം പുറത്തു കേൾക്കാനും പാടില്ല. ഈ മൂന്നു കാര്യങ്ങൾ കൊണ്ടാണ് താൻ പള്ളീലച്ചന്‍ ആകണ്ട എന്ന് തീരുമാനിക്കുന്നത്. അങ്ങനെ അവിടെനിന്ന് മതിൽ ചാടി. അച്ഛനായാലും അഭിനയിക്കണം. എല്ലാ കുപ്പായത്തിനുള്ളിലും ഒരു അഭിനേതാവ് ഉണ്ട്’, അലൻസിയർ പറയുന്നു.
Post Your Comments