മധ്യപ്രദേശ്: ഇൻഡോറിൽ യുവതിയെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു. 20 കരന്റെ തലയിൽ ആണ് വെടിയേറ്റത്. സംസ്കർ വർമ (20) ആണ് കൊല്ലപ്പെട്ടത്.
ഇൻഡോർ റെയിൽവേ സ്റ്റേഷന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയോട് പ്രതി രാഹുൽ യാദവ്(23) വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ യുവതി ഇത് നിരസിച്ചു. തുടർന്ന് രാഹുൽ പിസ്റ്റൾ എടുത്ത് പെൺകുട്ടിക്ക് നേരെ ചൂണ്ടി. നിലവിളി കേട്ട് സംസ്കർ വർമ ഓടിയെത്തി. യുവതിയെ രക്ഷിക്കുന്നതിനിടെ തലയിൽ വെടിയേറ്റു.
സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. യാദവും കുടുംബാംഗങ്ങളും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ശർമയുടെ മരണത്തെ തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പൊലീസ് കൺട്രോൾ റൂമിന് പുറത്ത് പ്രതിഷേധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments