ThiruvananthapuramKeralaNattuvarthaLatest NewsNews

നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ബൈ​ക്കി​ൽ ത​ട്ടി ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

പി​ര​പ്പ​ൻ​കോ​ട് വ​ട്ട​വ​ള ജി.​എ​സ് ഭ​വ​നി​ൽ ഗോ​പ​ൻ (58) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​രി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ബൈ​ക്കി​ൽ ത​ട്ടി ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം.​ പി​ര​പ്പ​ൻ​കോ​ട് വ​ട്ട​വ​ള ജി.​എ​സ് ഭ​വ​നി​ൽ ഗോ​പ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അപകടം : ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മാ​താ​വി​നും പ​രി​ക്ക്

വേ​ളാ​വൂ​ർ പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 7.30-ന് ​ആയിരുന്നു അ​പ​ക​ടം നടന്നത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇടിക്കുകയായിരുന്നുവെ​ന്ന് ദൃക്​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

ബൈ​ക്കി​ൽ ​നി​ന്ന് തെ​റി​ച്ചു​വീ​ണ ഗോ​പ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചിരുന്നു. മൃത​​ദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വേ​ളാ​വൂ​രി​ലെ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​യാ​ണ് ഗോ​പ​ൻ. ഭാ​ര്യ: ശോ​ഭ കു​മാ​രി. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ന​ന്ദ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button