KeralaLatest News

‘അവർ മനുഷ്യരുടെ ആലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങി’- അരുൺ കുമാർ, മൃഗസംരക്ഷണ വകുപ്പ് പിന്നെ ചുംബനസമരം നടത്തുമോ എന്ന് ചോദ്യം

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ആഹ്വാനമായ കൗ ഹഗ്ഗിനെ പരിഹസിച്ചു മാധ്യമപ്രവർത്തകൻ അരുൺ കുമാർ. ഫെബ്രുവരി 14 ന് ആണ് കൗ ഹഗ്ഗിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മനുഷ്യരുടെ ആലിംഗനങ്ങളെയും ചുംബനങ്ങളെയും ഭയപ്പെടുന്നത് കൊണ്ടാണ് ഇവർ ഇതൊക്കെ ചെയ്യുന്നതെന്നാണ് അരുൺ കുമാറിന്റെ പക്ഷം. എന്നാൽ മൃഗസംരക്ഷണ വകുപ്പ് പിന്നെ മറൈൻ ഡ്രൈവിൽ ചുംബന സമരം നടത്തണോ എന്നും, ആലിംഗനത്തിന് ഒറ്റ അർത്ഥമേ ഉള്ളോ എന്നുമാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

അരുണിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അതങ്ങനെ ചിരിച്ചു കളയാൻ വരട്ടെ. മനുഷ്യൻ മനുഷ്യരെ പ്രണയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തെ തകർക്കുമെന്ന് അവർക്ക് അത്രമേൽ ഉറപ്പായതു കൊണ്ട് അവർ നമ്മളോട് പറഞ്ഞു പശുക്കളെ ആലിംഗനം ചെയ്യു എന്ന്. ഡീഹ്യുമനൈസ് ചെയ്യാതെ ഒരു ഫാസിസവും വിജയിച്ചിട്ടില്ല, ഇന്നേവരെ. ഈ പശുവാലിംഗന തിട്ടൂരം അതിലൊരു ശ്രമമാണ്. ചുരുങ്ങിയ പക്ഷം ഇപ്പോഴും ശുദ്ധി വരുത്താൻ പശു മൂത്രം ഉപയോഗിക്കുന്ന നാട്ടിൽ, ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയിൽ, കൊമ്പിനിടയിൽ റേഡിയോ ഫ്രീക്വൻസി തിരയുന്ന മനുഷ്യരുടെ സമൂഹത്തിൽ, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയിൽ പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല, സീരിയസ്സാണ്. അവർ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ, ചുംബനങ്ങളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
പ്രണയം ധീരമാണ്, അതു വിപ്ലവവുമാണ് എന്ന് പറഞ്ഞത് തിരുനല്ലൂർ കരുണാകരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button