കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ സ്വര്‍ണ്ണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി ഡിആർഐ. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഡിആർഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും നിലവില്‍ റിമാൻഡിലാണ്.
കൊടുവള്ളി നഗരത്തിലെ ഒരു വീടിന്റെ മുകളിൽ സജീകരിച്ച സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് നാല് കോടി രൂപക്ക് മുകളിൽ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണവും 13.2 ലക്ഷം രൂപയും പിടികൂടിയത്.
കരിപ്പൂർ എയർപോർട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വർണ്ണമാണ് പിടികൂടിയത്. കാലങ്ങളായി വീടിന്‍റെ ടെറസിൽ വച്ച് ഇവർ കടത്ത് സ്വർണം ഉരുക്കിയിരുന്നതായി ഡിആർഐ സംഘം പറയുന്നു. കൊച്ചി ഡിആര്‍ഐ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
സംഭവത്തിൽ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്‍റെ ഉടമ ജയാഫര്‍, കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments