KeralaLatest NewsNewsIndia

ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം നടന്ന ഹെറോയിൻ വേട്ടയ്ക്ക് പിന്നിൽ, ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പ്രാഥമിക നി​ഗമനം. ലഹരിക്കടത്തിലെ മുഖ്യപങ്കാളി ക്രിസ്പിൻ എന്നയാളാണെന്നും രണ്ട് ബോട്ടുകളിൽ നിന്ന് സാറ്റലൈറ്റ് ഫോണുകളും ഉറുദു എഴുത്തുകളും കണ്ടെടുത്തുവെന്നും അധികൃതർ വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ 1526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് ലക്ഷദ്വീപിൽ നിന്നും പിടികൂടിയത്.

ഡിആർഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ, രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ നിന്നായാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തമിഴ്നാട് തീരത്തുനിന്ന് പുറപ്പെടുന്ന രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ അറബിക്കടലില്‍വച്ച്, വലിയ അളവില്‍ ലഹരിമരുന്ന് സ്വീകരിക്കുമെന്ന് ഡിആർഐയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,542 വാക്സിൻ ഡോസുകൾ

ഇതേത്തുടർന്നാണ് പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ അഗത്തിക്ക് സമീപത്തു നിന്ന് ബുധനാഴ്ച പിടികൂടിയത്. തമിഴരും മലയാളികളും ഉൾപ്പെടെ ബോട്ടുകളിലുണ്ടായിരുന്ന 20 പേരെയും അധികൃതർ കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബോട്ടുകളും ലഹരിമരുന്നും, ഫോർട്ട് കൊച്ചിയിലെ തീര സംരക്ഷണസേനയുടെ ജെട്ടിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button