റായ്പൂര്‍: ട്രെയിന്‍ വഴി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ വിദേശ സ്വര്‍ണം പിടികൂടി ഡിആര്‍ഐ. ഇന്‍ഡോര്‍ സോണല്‍ യൂണിറ്റിന്റെ ഡിആര്‍ഐ സംഘവും റെയില്‍വേ പോലീസും ചേര്‍ന്ന് റായ്പൂരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
Read Also : ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തി ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം
പ്രതിയുടെ പക്കല്‍ നിന്നും 3.33 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇതിന് വിപണിയില്‍ 1.65 കോടി രൂപ വിലമതിക്കുമെന്ന് ഡിആര്‍ഐ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണവേട്ട നടത്തിയത്.
കൊല്‍ക്കത്തയില്‍ നിന്ന് നാഗ്പൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു പ്രതി. ഇയാള്‍ തുണി ബെല്‍റ്റായിരുന്നു ധരിച്ചിരുന്നത്. ഇതിനുള്ളിലായിരുന്നു സ്വര്‍ണം. എല്ലാം ബിസ്‌കറ്റ് രൂപത്തിലുള്ളവയായിരുന്നു. സംഭവത്തില്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ കേസില്‍ ഉള്‍പ്പെടുന്നതായി കരുതുന്ന അഞ്ച് പേരുടെ വിവരങ്ങള്‍ പ്രതി കൈമാറിയിട്ടുണ്ട്.
Post Your Comments