വേദാന്ത- ഹിന്ദുസ്ഥാൻ സിങ്ക് എന്നിവയുടെ ഇടപാടിനെ കേന്ദ്രസർക്കാർ എതിർക്കാൻ സാധ്യത. വേദാന്തയുടെ സിങ്ക് ബിസിനസ് ആസ്തികൾ ഹിന്ദുസ്ഥാൻ സിങ്ക് വാങ്ങുന്നതിനെതിരെയാണ് കേന്ദ്രം എതിർപ്പ് അറിയിക്കുക. മാതൃസ്ഥാപനമായ വേദാന്തയ്ക്ക് 65 ശതമാനം ഓഹരി വിഹിതം ഹിന്ദുസ്ഥാനിൽ ഉണ്ട്. വേദാന്തയുടെ 2.98 ശതകോടി ഡോളർ ആസ്തികളാണ് ഹിന്ദുസ്ഥാൻ സിങ്ക് വാങ്ങാൻ പദ്ധതിയിടുന്നത്. ഈ നീക്കത്തിനെതിരെയാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
ഹിന്ദുസ്ഥാൻ സിങ്കിലെ ഓഹരികൾ ഓഫർ ഫോർ സെയിൽ മുഖാന്തരം വിൽപ്പന നടത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഓഫർ ഫോർ സെയിൽ നടക്കുന്ന വേളയിൽ, വേദാന്തയും ഹിന്ദുസ്ഥാൻ സിങ്കും തമ്മിലുള്ള വലിയ ഇടപാടുകൾ കമ്പനിയെ ബാധിക്കുമോ എന്ന ആശങ്ക കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ആസ്തികൾ ഏറ്റെടുക്കുന്നതിന് കേന്ദ്രം വിയോജിപ്പ് പ്രകടിപ്പിച്ചത്. ഹിന്ദുസ്ഥാൻ സിങ്കിൽ കേന്ദ്രത്തിന്റെ ഓഹരി വിഹിതം 30 ശതമാനമാണ്. 2023 ജനുവരിയിൽ വേദാന്തയ്ക്ക് കീഴിലുള്ള മൗറീഷ്യസിലെ ടിഎച്ച്എൽ സിങ്ക് ഘട്ടം ഘട്ടമായി ഏറ്റെടുക്കാൻ ഹിന്ദുസ്ഥാൻ സിങ്ക് തീരുമാനിച്ചിട്ടുണ്ട്.
Also Read: കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം വ്യാപകമാകുന്നു; പ്രതിസന്ധിയിലായി ക്ഷീര കര്‍ഷകര്‍
Post Your Comments