ഖനന രംഗത്ത് വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ സിങ്ക്. ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതികൾക്കാണ് ഹിന്ദുസ്ഥാൻ സിങ്ക് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.
ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിനാൽ, എല്ലാ ഖനന ഉപകരണങ്ങളും ബാറ്ററി- ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് പൂർത്തീകരിക്കുക. ഊർജ്ജ ഉപഭോഗത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജത്തിനാണ് മുൻഗണന നൽകുക.
Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,421 കേസുകൾ
ആഗോള നിർമ്മാതാക്കളായ നോർമൈറ്റ്, എപിറോക്ക് എന്നിവയുമായി അടുത്തിടെയാണ് ഹിന്ദുസ്ഥാൻ സിങ്ക് പ്രാരംഭ കരാറിൽ ഏർപ്പെട്ടത്. ഖനനം പരിസ്ഥിതി സൗഹൃദമാക്കാൻ സഹായിക്കുന്ന സർവീസ് ഉപകരണങ്ങൾ, ഫ്രണ്ട്-ലൈൻ ഫ്ലീറ്റ്, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കരാർ.
Post Your Comments