NewsIndiaBusiness

വേദാന്ത: ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് ലഭിക്കുന്നത് 19.50 രൂപയാണ്

വേദാന്ത ലിമിറ്റഡ് ഇടക്കാല ലാഭവിഹിതം നൽകുന്നു. ഓഹരിയൊന്നിന് 1950 ശതമാനം എന്ന നിരക്കിലാണ് ലാഭവിഹിതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് ഇത്തവണ വേദാന്ത പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗത്തിലാണ് ഇടക്കാല ലാഭവിഹിതവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ എടുത്തത്.

റിപ്പോർട്ടുകൾ പ്രകാരം, ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് ലഭിക്കുന്നത് 19.50 രൂപയാണ്. മെയ് മാസത്തിൽ 3150 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഈ വർഷത്തെ ആകെ ലാഭവിഹിതം 51 രൂപയിലെത്തി.

Also Read: ഭാര്യയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, വീഡിയോ പുറത്ത്: ഭര്‍ത്താവ് ഒളിവില്‍

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്ക് ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ കമ്പനികളിലൊന്നാണ് വേദാന്ത. കൂടാതെ, വേദാന്തയുടെ ഓഹരികൾക്ക് വിപണിയിൽ 253.20 രൂപ വരെ വിലയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button