Latest NewsNewsIndiaBusiness

വേദാന്ത: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വിൽക്കാനൊരുങ്ങുന്നു

സമരങ്ങളെ തുടർന്ന് 2018 ലാണ് തമിഴ്നാട് സർക്കാർ പ്ലാന്റ് അടച്ചിടാൻ ഉത്തരവിറക്കിയത്

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് വിൽക്കാനൊരുങ്ങി വേദാന്ത. സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാലയാണ് വേദാന്ത വിൽക്കുന്നത്. നിരവധി ജനകീയ സമരങ്ങൾ കൊണ്ട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല കുപ്രസിദ്ധമാണ്.

പ്ലാന്റിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ പ്രദേശത്ത് മലിനീകരണത്തിന് കാരണമായതോടെയാണ് തൂത്തുക്കുടിയിൽ ജനകീയ സമരങ്ങൾ ആവിർഭവിച്ചത്. സമരങ്ങളെ തുടർന്ന് 2018 ലാണ് തമിഴ്നാട് സർക്കാർ പ്ലാന്റ് അടച്ചിടാൻ ഉത്തരവിറക്കിയത്. നിലവിൽ, പ്ലാന്റ് തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ട്.

Also Read: വോഡഫോൺ- ഐഡിയ: വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു

2018 ൽ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവയ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ, 2018 മെയ് 28 ന് പ്ലാന്റ് പൂട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button