ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ പുതിയ നീക്കവുമായി വേദാന്ത റിസോഴ്സ്. വേദാന്ത റിസോഴ്സിനെ വിവിധ കമ്പനികളാക്കി വിഭജിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 6 പുതിയ പ്രത്യേക കമ്പനികളാക്കിയാണ് വിഭജിക്കുക. ഇത് സംബന്ധിച്ച് ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി വേദാന്ത റിസോഴ്സ് വ്യക്തമാക്കി. ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് വേദാന്ത റിസോഴ്സ്.
വേദാന്ത അലൂമിനിയം, വേദാന്ത ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻഡ് ഫെറോസ് മെറ്റീരിയൽസ്, വേദാന്ത മെറ്റൽസ്, വേദാന്ത ലിമിറ്റഡ് എന്നിവയെയാണ് പ്രത്യേക കമ്പനികളാക്കി വേർപെടുത്തുക. വേദാന്ത ലിമിറ്റഡ് ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും മറ്റ് അഞ്ച് ലിസ്റ്റ്ഡ് കമ്പനികളുടെ ഓഹരി എന്ന രീതിയിൽ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
കടപ്പത്രങ്ങൾ വഴി 2500 കോടി രൂപ സമാഹരിക്കാൻ സെപ്റ്റംബർ 21ന് ചേർന്ന ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. വേദാന്ത ലിമിറ്റഡിന്റെ മാതൃസ്ഥാപനമാണ് വേദാന്ത റിസോഴ്സ്. അടുത്തിടെ 100 കോടി ഡോളറിന്റെ വായ്പ നേടാൻ ആഗോള സ്വകാര്യ വായ്പാ ഫണ്ടുകളുമായി വേദാന്ത ഗ്രൂപ്പ് ചർച്ചകൾ നടത്തിയിരുന്നു.
Post Your Comments