ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം മാദത്തില്‍ അദാനി ഗ്രീനിന്റെ ലാഭം 110 ശതമാനം ഉയര്‍ന്നു. 103 കോടിയായാണ് ലാഭം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 49 കോടിയായിരുന്നു ലാഭം. മൂന്നാം പാദത്തിലെ വരുമാനത്തില്‍ 53 ശതമാനം വര്‍ധനയുണ്ട്. 2,258 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം വരുമാനം 1,471 കോടിയായിരുന്നു.വൈദ്യുതി വിതരണത്തില്‍ നിന്നുള്ള വരുമാനത്തില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1,260 കോടിയാണ് ഈയിനത്തില്‍ കമ്പനി ഉണ്ടാക്കിയത്. ചരക്കുകളും സേവനങ്ങളും വിറ്റതിലൂടെ ലഭിച്ച വരുമാനം 47 ശതമാനവും ഉയര്‍ന്നു.
രാജ്യത്തെ ക്ലീന്‍ എനര്‍ജിയിലേക്ക് നയിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൂര്യനില്‍ നിന്നും കാറ്റില്‍ നിന്നും ചെലവ് കുറഞ്ഞ രീതിയില്‍ ഊര്‍ജം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അതില്‍ സുസ്ഥിരമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ അറിയിച്ചു.
അതേസമയം, അദാനിയ്ക്കെതിരെ രാഹുല്‍ഗാന്ധി പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയ തിങ്കളാഴ്ച തന്നെ അദാനി ഓഹരിവിലകളില്‍ വന്‍ കുതിച്ചുകയറ്റമുണ്ടായത് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അദാനിക്ക് ഉടമസ്ഥതയുള്ള എന്‍ഡിടിവിയുടെ ഓഹരിയും കഴിഞ്ഞ ഏഴ് ദിവസത്തെ നഷ്ടത്തിന് തടയിട്ട് നേരിയ ലാഭം രേഖപ്പെടുത്തി. അതേ സമയം അദാനി ടോട്ടര്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നീ ഓഹരികള്‍ നഷ്ടത്തില്‍ തുടര്‍ന്നു.
Post Your Comments